മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 8.45-ഓടെയാണ് സംഭവം.

ബലൂൺ വിൽപ്പനക്കാരനും ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. സ്ഫോടനത്തിന് പിന്നാലെ ബോംബ് സ്ക്വാഡിൻ്റെയും പോലീസിൻ്റേയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടക്കുകക്കുകയാണ്.

Related Posts