കുഞ്ഞുങ്ങളെ വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന സംഘം തെലങ്കാന സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമിൻ്റെ പിടിയിൽ. ഓരോ കുഞ്ഞിനെയും 15 ലക്ഷം രൂപയ്ക്കാണ് വിറ്റത്. കുട്ടികളില്ലാത്ത പണക്കാരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്. നിയമപരമായാണ് ദത്തെടുക്കൽ എന്ന് വരുത്തിത്തീർക്കാൻ വ്യാജ രേഖകളും തയ്യാറാക്കിയിരുന്നു. പിടികൂടുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിൽ മാത്രം 15 ഓളം കുട്ടികളെ ഇവർ ഇതരത്തിൽ വിറ്റിരുന്നതായി പോലീസ് പറഞ്ഞു.
12 പേരെയാണ് ഈ ഓപ്പറേഷൻ്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു. നഗരങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ഹൈദരാബാദിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് ഈ സംഘം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികൾ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.