ബാംഗ്ലൂർ സിറ്റി പൊലീസ് (ബി.സി.പി) ഉബർ, ഒല എന്നിവയുമായി സഹകരിച്ച് ഡ്രൈവർമാരുടെയും യാത്രികർക്കും സുരക്ഷ മുൻനിർത്തി അടിയന്തര കാൾ സംവിധാനം നടപ്പാക്കി. യാത്ര ബുക്ക് ചെയ്യുന്ന ഉബർ, ഒല മൊബൈൽ ആപ്ലിക്കേഷനുകളിൽ അടിയന്തര കാൾ സൗകര്യം ഉൾപ്പെടുത്തി. ഇതിലൂടെ അടിയന്തര സഹായം തേടുന്ന യാത്രികർക്കും ഡ്രൈവർമാർക്കും ഉബർ/ഒല ആപ്പിൽനിന്ന് നേരിട്ട് ബംഗളൂരു സിറ്റി പൊലീസിൻ്റെ 112 എമർജൻസി റെസ്പോൺസ് ഇൻഫ്രാസ്ട്രക്‌ചറുമായി തത്സമയ ലൊക്കേഷൻ വിവരങ്ങൾ, യാത്ര വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ പങ്കിടാൻ സാധിക്കും.ഇതുമൂലം അടിയന്തര ഘട്ടങ്ങളിൽ പൊലീസിന് വിവരം ലഭ്യമാക്കുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നവരെ നിയമക്കുരുക്കിൽനിന്ന് സംരക്ഷിക്കാനും തീരുമാനം കൈക്കൊള്ളുന്നതിനും സാധിക്കും. തത്സമയ ലൊക്കേഷനും യാത്രികരുടെയും ഡ്രൈവറുടെയും വിവരങ്ങൾ നേരിട്ട് അറിയുന്നതിന് ഇതുമൂലം സഹായിക്കും.

അടിയന്തരഘട്ടങ്ങളിൽ ആളുകളെ ഫലപ്രദമായ രീതിയിൽ സഹായിക്കാൻ സാധിക്കുമെന്ന് ബംഗളുരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. ഉത്തർപ്രദേശ്, തെലങ്കാന, മുംബൈ എന്നിവിടങ്ങളിൽ സമാനരീതിയിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി സംരംഭം വികസിപ്പിക്കുമെന്ന് ഉബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ സേഫ്റ്റി ഓപറേഷൻസ് മേധാവി സുരജ് നായർ പറഞ്ഞു.

Related Posts