2026-27 അധ്യയന വർഷം മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ പഠനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഇതിൻ്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ആർ.ടി) പ്രത്യേക സമിതിയെ നിയോഗിച്ചു. വിദ്യാർത്ഥികൾക്കിടയിൽ എഐ അവബോധം വളർത്തുന്നതിനായി ‘സോർ’ (SOAR – സ്കിൽ ഫോർ എഐ റെഡിനെസ്) എന്ന പേരിൽ ദേശീയ പ്രോഗ്രാമും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ‘വികസിത് ഭാരത് 2047’-ൻ്റെ ഭാഗമായാണിത്.

3-12 വരെയുള്ള ക്ലാസ്സുകൾക്കായി സിബിഎസ്ഇ ഇതിനകം തന്നെ എഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയിലൂന്നിയ കരട് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ എഐ നിർബന്ധിത വിഷയമായിരിക്കും. ആറാം ക്ലാസ്സിലെ വൊക്കേഷണൽ പാഠപുസ്തകങ്ങളിൽ ആനിമേഷൻ, ഗെയ്മിങ് എന്നിവയുമായി ബന്ധപ്പെട്ട എഐ പ്രോജക്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Posts