കർണാടകയിലെ ഷിമോഗയിൽ പ്രതിഷേധക്കാരെ നീക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ അഞ്ച് പവൻ്റെ മാല മോഷണം പോയി. പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. എസ്ഐ അമൃത ഭായിയുടേതാണ് സ്വർണമാല.

കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരെ കർണാടകയിൽ വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രം റദ്ദാക്കിയ നടപടിയും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഷിമോഗയിൽ ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയവരെ ഒഴിപ്പിക്കുന്നതിനിടയിൽ അമൃതഭായിയുടെ മാല പിന്നിൽ നിന്നും പൊട്ടിച്ചെടുക്കുകയായിരുന്നു. മാല നഷ്‌ടപ്പെട്ടതിനെത്തുടർന്ന് സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts