ബെംഗളൂരു വസന്തനഗർ അയ്യപ്പ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും. രാത്രി ഏഴ് മണിക്കാണ് കൊടിയേറ്റം. രാവിലെ മഹാഗണപതിഹോമം, ഉഷഃപൂജ, അഭിഷേകം, വൈകീട്ട് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുമുണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി തരണല്ലൂർ പദ്‌മനാഭൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും.

തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. ശനിയാഴ്‌ച രാത്രി 8.30-ന് പള്ളിവേട്ട. ഞായറാഴ്‌ച വൈകീട്ട് നാലിന് തിമ്മയ്യ റോഡിലെ കാശി വിശ്വനാഥ സ്വാമി ക്ഷേത്രക്കുളത്തിൽ ആറാട്ട് തുടർന്ന് താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര. ക്ഷേത്രത്തിലെ മണ്ഡലപൂജയുടെ ഭാഗമായി ഡിസംബർ 27-ന് ഉച്ചക്ക് 12.30 മുതൽ മഹാ അന്നദാനം നടക്കും. ജനുവരി 14-ന് മകരജ്യോതി.

Related Posts