ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്.വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. ‘ജീവൻ രക്ഷിക്കാൻ പൊലീസും അടിയന്തര സേവനങ്ങളും പ്രദേശത്തുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയൻ സമയം രാത്രി 7.47 (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17) നാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ വെടിയേറ്റവരിൽ ഒമ്പത് പേര് സന്ദർശകരും ഒരാൾ വെടിവെച്ചയാളെന്നും സംശയിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്.