വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. തനിക്കെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകളിലെ വിചാരണ ബെംഗളൂരുവിലെ സെഷൻസ് കോടതിയിൽനിന്ന് വേറൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രജ്വൽ രേവണ്ണയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി തള്ളിയത്.

Related Posts