ബെളഗാവി മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) ശിവസേനാപ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത്. സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു.
കർണാടകത്തിൽനിന്ന് മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയിരിക്കുന്നത്. ബെളഗാവിയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിന് സമാന്തരമായി യോഗം ചേരാൻ മഹാരാഷ്ട്ര ഏകീകരൺ സമിതി തീരുമാനിച്ചിട്ടുണ്ട്. കർണാടകത്തിൽനിന്നെത്തിയ ബസുകളിൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.

Related Posts