റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നല്കുന്ന ഔദ്യോഗിക അത്താഴവിരുന്നിലേക്ക് എം.പി ശശി തരൂരിന് ക്ഷണം. തനിക്ക് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയില്‍ ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി. റഷ്യയുടെ നയതന്ത്ര വിഭാഗവുമായുള്ള ശശി തരൂരിൻ്റെ ദീർഘകാലബന്ധമാണ് അദ്ദേഹത്തിന് ലഭിച്ച ക്ഷണമെന്നാണ് പറയപ്പെടുന്നത്..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പ്രതികരിച്ചു.