രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ രാഹുലിൻ്റെ ഒളിത്താവളത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.

ബെംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ്റെ ഡ്രൈവറായി വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഇയാൾ കസ്റ്റഡിയിലായതിനെ തുടർന്നാണ്, രാഹുൽ ഒളിച്ചു താമസിച്ച ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. അവിടെ നിന്നും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ മാത്രം നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി.
ഇയാൾക്ക് ഇവിടുത്തെ മലയാളികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. രാഹുലിനെ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഇയാളുടെ ദൗത്യമെന്നാണ് പ്രാഥമിക നിഗമനം.

Related Posts