ഇന്ത്യയുടെ അതിവേഗ വളർച്ചയ്ക്ക് ഊർജ്ജമാകുന്ന ഒരു സമ്മേളനമായിരിക്കണം പാർലമെൻ്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്താൻ സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണം എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസനമാണ് സർക്കാരിൻ്റെ പ്രധാന അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെൻ്റ് സമ്മേളനം ജനങ്ങൾക്ക് ഊർജ്ജത്തിൻ്റെ സന്ദേശം നൽകുന്നതാകണമെന്നും പ്രതിപക്ഷം പാർലമെൻ്റിലെ തങ്ങളുടെ ദൗത്യം ശരിയായ രീതിയിൽ വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.