ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ രചനകൾ ഇനി ആർക്കും വായിക്കാം. 100 വാല്യങ്ങളായി അദ്ദേഹത്തിൻ്റെ രചനകളുടെ 35,000 പേജുകളാണ് ഡിജിറ്റലൈസ് ചെയ്തത്. നെഹ്രുവിൻ്റെ 136-ാം ജന്മദിനത്തേടനുബന്ധിച്ചാണ് ഇത്. ജവഹർലാൽ നെഹ്രു ട്രസ്റ്റ് ആണ് ഇതിൻ്റെ ചുമതലകൾ നിർവഹിച്ചത്.

നെഹ്രുവിൻ്റെ രചനകൾ വെറും ചരിത്രം മാത്രമല്ല, അത് നമ്മുടെ മനസാക്ഷിയുടെ രൂപപ്പെടലിൻ്റെ ചരിത്രമാണെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിൻ്റെ മഹത്തായ പാരമ്പര്യം ഇപ്പോൾ തുറന്ന പുസ്‌തകമായിരിക്കുന്നു. ആർക്കും വേഗം വായിക്കാം. എല്ലാവർക്കും ഇത് സൗജന്യമാണ്. രാജ്യത്തിൻ്റെ ജനാധിപത്യത്തിലേക്കുള്ള യാത്ര മനസിലാക്കണമെങ്കിൽ നെഹ്രുവിൻ്റെ രചനകൾ അതിനുള്ള മാർഗദീപമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്രുവിനെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഇക്കാലത്ത് അദ്ദേഹത്തിൻ്റെ രചനകൾ ഡിജിറ്റലൈസ് ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഘാർഗെ പറഞ്ഞു. nehruarchive.in എന്ന സെറ്റിൽ നിന്ന് നെഹ്രുവിൻ്റെ രചനകൾ വായിക്കാം.

Related Posts