അയ്യപ്പൻ വിളക്ക് മഹോത്സവം ട്രസ്റ്റ് എല്ലാ വർഷവും ഭക്ത്യാദരപൂർവ്വം സംഘടിപ്പിച്ചുവരുന്ന ‘അയ്യപ്പൻ വിളക്ക് മഹോത്സവം-2025; ഈ വർഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. നവംബർ 30 ഞായറാഴ്ച രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിനു തുടക്കം കുറിക്കും.
രാവിലെ 9.30ന് കുടിവെപ്പ്, പൂജ, 11 മണിക്ക് സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ദാസറഹള്ളി ഭാഗ് അവതരിപ്പിക്കുന്ന സമന്വയാമൃതം, ഉച്ചയ്ക്ക് 12 മണിക്ക് ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് അവതരിപ്പിക്കുന്ന ഡാൻസ് ഡ്രാമ ‘ചിലപ്പതികാരം’, 1 മണിക്ക് മഹാഅന്നദാനം, ഉച്ചയ്ക്ക് 1.30ന് മേളാരാധന, വൈകുന്നേരം 4 മണിക്ക് പാലക്കൊമ്പ് എഴുന്നള്ളിച്ച്കൊണ്ടുള്ള ഘോഷയാത്ര, 6 മണിക്ക് പ്രശസ്ത കന്നഡ എഴുത്തുകാരൻ ചക്രവർത്തി സുലിബലെയുടെ ആത്മീയ പ്രഭാഷണം, 8 മണിക്ക് അന്നദാനം, പൂജ, തായമ്പക, വിളക്ക് പാട്ട് എന്നിവ ഉണ്ടായിരിക്കും.
പുലർച്ചെ 2 മണിക്ക് പാൽക്കിണ്ടി എഴുന്നള്ളിപ്പ്, 3 മണിക്ക് തിരി ഉഴിച്ചിൽ, രാവിലെ 4 മണിക്ക് വെട്ടും തടവ്, കനൽചാട്ടം എന്നിവയോടെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിക്കുമെന്ന് പ്രസിഡണ്ട് കെ.ബി.മുരളി, സെക്രട്ടറി പി.എസ്.വിജിൽ, ട്രഷറർ ശിവദാസ്, വൈസ് പ്രസിഡണ്ട് റനീഷ് പൊതുവാൾ, ജോയിൻറ് സെക്രട്ടറി ശ്രീകുമാർ, ജോയിൻറ് ട്രഷറർ ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.