ബംഗളൂരു മല്ലേശ്വരം പൂ മാർക്കറ്റ് ഉദ്ഘാടനം ഉടൻ നടക്കുമെന്ന് ബംഗളുരു വികസന അതോറിറ്റി (ബി.ഡി.എ) അധികൃതർ. ഷോപ്പിങ് മാൾ രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ പൂക്കൾ, പഴങ്ങൾ എന്നിവ വിൽപന നടത്തും. 188ഓളം കച്ചവടക്കാർക്ക് ഒരേസമയം കച്ചവടം ചെയ്യാൻ സാധിക്കും. 323 കാറുകൾ പാർക്ക് ചെയ്യാം. അഞ്ചു നിലകളുള്ള കെട്ടിടമാണ് ഇതിനായി പണിതിരിക്കുന്നത്.

മാൾ ശൈലിയിലുള്ള രൂപകൽപ്പനയാണ് ഇവിടെയുള്ളത്. ഗ്രൗണ്ട് ഫ്ലോറിലാണ് വിൽപ്പനക്കാർ പ്രവർത്തിക്കുക, ഒന്നാം നില മുതൽ അഞ്ചാം നില വരെ മാളായി വികസിപ്പിക്കും. താഴത്തെയും മുകളിലെയും ബേസ്മെന്റുകളിൽ ഒരുമിച്ച് 323 കാറുകൾ ഉൾക്കൊള്ളാൻ കഴിയും. മാർക്കറ്റിന് സമീപം 280 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന ഒരു മൾട്ടി ലെവൽ കാർ പാർക്ക് ബിഡിഎ നിർമ്മിച്ചിട്ടുണ്ട്. മല്ലേശ്വരത്തെ പാർക്കിംഗ് പ്രശ്നം ഇത് പരിഹരിക്കും.

Related Posts