തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതി നിഷേധിച്ചു പോലീസ്. ടിവികെ ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിക്കുകയായിരുന്നു. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നടത്താൻ നിശ്ചയിരുന്നത്.
തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നതുകൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നാണ് പോലീസ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും.