ശിവമോഗ ജില്ലയിലെ ശിവപുരയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടു. ബസവരാജ്-രേണുക ദമ്പതിമാരുടെ മകൾ സാൻവിയാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം ആറോടെ വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് ഓടുകയായിരുന്നു. ബസവരാജ് പുലിയുടെ പിന്നാലെ ഓടിയെങ്കിലും പുലി കുട്ടിയെയുംകൊണ്ട് ഓടി കാട്ടിലേക്കുമറയുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലിൽ കാട്ടിനുള്ളിൽ ഒരുകിലോമീറ്റർ അകലെ നിന്നും കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ധാർവാഡ് സ്വദേശികളായ ദമ്പതിമാർ രാമചന്ദ്രപ്പയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ജോലിചെയ്തുവരുകയായിരുന്നു. തോട്ടത്തിനരികിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

Related Posts