ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ റീൽസ് ചിത്രീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. അതുപോലെ സ്കേറ്റിങ്, സൈക്ളിങ് തുടങ്ങിയവയ്ക്കും വിലക്കുണ്ട്. വളർത്തുമൃഗങ്ങളുമായി പ്രവേശനവും നിരോധിച്ചിട്ടുണ്ട്. വിലക്കുലംഘിക്കുന്നവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. പിറന്നാളാഘോഷം, യോഗങ്ങൾ, ഒരുമിച്ചുള്ള യോഗാഭ്യാസം തുടങ്ങിയവയും വിലക്കിയിട്ടുണ്ട്.

രാവിലെയും വൈകുന്നേരവും വ്യായാമത്തിൻ്റെ ഭാഗമായുള്ള നടത്തത്തിന് അനുമതിയുണ്ട്. അത് രാവിലെ 5.30-നും ഒൻപതിനുമിടയിലും വൈകീട്ട് 4.30-നും ഏഴിനുമിടയിലുമാണ്.

Related Posts