പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്.

മൊബൈൽ ഫോൺ നന്നാക്കുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി ആദ്യ. കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിൻ്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചു നൽകി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

കൽബുർഗിയിലെ ഒരു ഡേറ്റാ സെന്റർ വഴിയാണ് വോട്ട് വെട്ടൽ പരിപാടികൾ നടന്നത് എന്നായിരുന്നു രാഹുൽ ഗാന്ധി തൻ്റെ ആരോപണത്തിൽ പ്രധാനമായും എടുത്തുപറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിൻ്റെ സമയത്ത് അലന്ദിലെ എംഎൽഎ ആയിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേർന്നാണ് ഡേറ്റാ സെൻ്ററിന് കരാർ നൽകിയിരുന്നത് എന്നാണ് എസ് ഐടിയുടെ കണ്ടെത്തൽ.

രാഹുലിൻ്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അവർ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ആദ്യ അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത്.

Related Posts