പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധിയെ തുടർന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ റിക്കാർഡ് ത​ക​ർ​ച്ച. അ​മേ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 92.52 എ​ന്ന പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി താ​ഴ്ച​യി​ലെ​ത്തി. എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ് വ​ർ​ദ്ധിച്ച​താ​ണ് രൂ​പ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​യു​ട​നെ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ താഴു​ക​യാ​യി​രു​ന്നു.

ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 120 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ​ത് വി​ദേ​ശ നാ​ണ​യ വി​പ​ണി​യി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ​വി​ല കൂ​ടു​മ്പോ​ൾ ഡോ​ള​റി​നാ​യു​ള്ള ആ​വ​ശ്യം ഏ​റു​ക​യും ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി ചെ​ല​വ് വ​ർ​ദ്ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് രൂ​പ​യു​ടെ മൂ​ല്യം തകരാൻ പ്ര​ധാ​ന കാ​ര​ണം. ഇ​ത് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കി.

Related Posts