ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഭൂമിയില്‍ മടങ്ങിയെത്തി. ഇവർ സഞ്ചരിച്ച ബഹിരാകാശവാഹനമായ ഷെന്‍ഷോ20 ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി കേടായതിനെത്തുടര്‍ന്നാണു യാത്ര നീണ്ടത്. സംഘം, ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്.
മംഗോളിയയിലെ മരുഭൂമിയിൽആണ് പേടകം ലാൻഡ് ചെയ്തു. ഷെന്‍ഷോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെ ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെയും തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഷെന്‍ഷോ 21 സംഘം ഉപയോഗിച്ച പേടകത്തിൽ ആദ്യ സംഘത്തെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്. ഷെന്‍ഷോ 21 സംഘത്തിനായി പുതിയ പേടകം യാത്രികരില്ലാതെ വിക്ഷേപിക്കും.