സൗത്ത് വെസ്റ്റേൺ റെയിൽവേ കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു) ഇടയിൽ പ്രത്യേക മെമു ട്രെയിനുകൾ സർവീസ് നടത്തുന്നു. 06213 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.40-ന് അശോകപുരത്ത് എത്തും. 06214 നമ്പർ ട്രെയിൻ വൈകുന്നേരം 4.10-ന് അശോകപുരത്ത്നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കെഎസ്ആർ ബെംഗളൂരുവിലെത്തും.
കൃഷ്ണദേവരായ ഹാൾട്ട്, നായണ്ടഹള്ളി, ജ്ഞാനഭാരതി ഹാൾട്ട്, കെങ്കേരി, ഹെജ്ജല, ബിഡദി, കെറ്റോഹള്ളി, രാമനഗര, ചന്നപട്ടണ, സെട്ടിഹള്ളി, നിദഘട്ട ഹാൾട്ട്, മദൂർ, ഹനകെരെ, മണ്ഡ്യ, യെലിയൂർ, ബ്യാദരഹള്ളി, പാണ്ഡവപുര, ഛന്ദമരാജപുര എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

തിരക്ക് പ്രമാണിച്ചു, നവംബർ 21, 22, 23 തീയതികൾ ഒഴികെ, നവംബർ 15-നും ഡിസംബർ 28-നും ഇടയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ട്രെയിനുകൾ ഓടുക.

Related Posts