ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം. ഇരുമ്പഴികളുള്ള ബസിൻ്റെ ജനാലയിലേക്ക് പുലി ചാടിക്കയറി വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കൈയിൽ പുലിയുടെ നഖം ഇറങ്ങി പരിക്കുപറ്റി. ജനാലയോട് ചേർന്ന സീറ്റിലിരുന്ന ചെന്നൈ സ്വദേശി വഹിതാബാനുവിനാണ് (50) പരിക്കേറ്റത്.

പുലിയെകണ്ട് യാത്രക്കാർ മൊബൈൽ ഫോണുകളിൽ ചിത്രം പകർത്തുകയും ശബ്ദ‌മുണ്ടാക്കുകയും ചെയ്‌തു. ഇതോടെ പുലി ബസിനുനേർക്ക് അടുക്കുകയായിരുന്നു. വഹിതാബാനുവിൻ്റെ വസ്ത്രത്തിൻ്റെ ഭാഗം പുലി കടിച്ചുവലിച്ചു മുറിച്ചെടുത്തു. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ പുലി പിൻവാങ്ങുകയായിരുന്നു. രണ്ട് പുലികളുടെ സാന്നിധ്യംകണ്ട് സഫാരി ബസ് കാഴ്‌ചക്കാർക്കായി നിർത്തിയതായിരുന്നു. റോഡരികിൽ കിടക്കുകയായിരുന്ന പുലിയാണ് ആക്രമിച്ചത്.

Related Posts