ഡൽഹിയിലെ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും.
‘സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,’ രാഷ്ട്രപതി മുർമു എക്സിലെ പോസ്റ്റിൽ പറഞ്ഞു.
‘ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ അതീവ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,’ ഉപരാഷ്ട്രപതി രാധാകൃഷ്ണൻ എക്സിൽ കുറിച്ചു.