എറണാകുളം – ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജ പുരം എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് സ്റ്റേപ്പ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
സർവീസ് തുടങ്ങുന്നതിന് മുമ്പ്തന്നെ ബംഗളൂരു വന്ദേഭാരത് ട്രെയിനിൻ്റെ ടിക്കറ്റിന് വൻ ഡിമാൻഡാണ്. എക്സസിക്യൂട്ടീവ് ക്ലാസിൽ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകൾ ഏതാണ്ട് പൂർണമായും വിറ്റുതീർന്നു.
ഈ ദിവസങ്ങളിൽ എസി ചെയർകാറിൽ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റു തീർന്നിട്ടുണ്ട്. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൻ്റെ ടിക്കറ്റുകളാണ് വേഗത്തിൽ വിറ്റുതീർന്നത്. എസി എക്സിക്യൂട്ടീവ് ചെയർ കാറിന് 2,280 രൂപ വരെയും ചെയർ കാറിന് 1,095 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.