വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച ഒഡീഷ സ്വദേശിയായ യുവതി പിടിയിൽ. നീലുകുമാരി ഗുപ്തയാണ് (21) പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിൻ്റെ വനിതാ ഹോസ്റ്റലിലാണ് യുവതി ഒളികാമറ വച്ചത്. കാമുകൻ സന്തോഷിൻ്റെ (25) നിർബന്ധപ്രകാരമാണ് താൻ കാമറ വച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ഒഡീഷ സ്വദേശിയായ കാമുകനും അറസ്റ്റിലായി. ഇയാൾ ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിൻ്റെ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.
കാമുകൻ തൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 5500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. ഞായറാഴ്ച്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.