ബാംഗ്ലൂർ ഉദ്യാന നഗരത്തിലെ പേരിലും പ്രശസ്തിയിലും വളരെ പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുരയുടെ വാർഷിക മഹോത്സവo ഫെബ്രുവരി 14 & 15 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടും.

ഫെബ്രുവരി 14ന് രാവിലെ 9 മണിക് ഉത്സവത്തിന് കൊടിയേറും. 10 മണിക് മുത്തപ്പനെ മല ഇറക്കൽ, 11 മണി മുതൽ മുത്തപ്പൻ കൊടുമുടി പുറപ്പാട്, നൃത്ത പരിപാടികൾ. വൈകുന്നേരം 5.30 ന് ചിരപുരാതനമായ ശിവകോട്ട ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ നിന്നും, പഞ്ചവാദ്യമേളത്തോട് കൂടിയ താലപ്പോലി, ഘോഷയാത്ര, കലശം വരവ് എന്നിവ നടക്കും. 15 ന് രാവിലെ 9. മണിക്ക് മുത്തപ്പൻ തിരുവപ്പന പുറപ്പാട്.

മഹോത്സവം പ്രമാണിച്ച് രണ്ട് ദിവസങ്ങളിലും ഭക്ത ജനങ്ങൾക്ക്, പ്രഭാത ഭക്ഷണം, മഹാഅന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥദർശനത്തിനും മറ്റുമായി എല്ലാവിധ ക്രമീകരണങ്ങളും സജ്ജമായിവരുന്നു. വിശാലമായ വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.

Related Posts