ചിക്കമംഗളൂർ കടൂരിനടുത്തുവച്ച് കാർ ബൈക്കിലിടിച്ചു കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി വെണ്മണലിലെ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ സഹീർ(21), തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്.
അനസ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഷഹീർ ബാംഗളൂരിലെ ആശുപത്രിലേക്ക് കൊണ്ടുവരുന്ന വഴിയുമാണ് മരിച്ചത്. രണ്ടു ബൈക്കുകളിലുമായി നാല് സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം നാട്ടിൽനിന്നും വിനോദയാത്രയ്ക്ക് പോയതായിരുന്നു. മൈസൂരിൽ പോയശേഷം ഇവർ ചിക്കമംഗലൂരിലേക്ക് പുറപ്പെട്ടതായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.