ജ​മ്മു-​ക​ശ്മീ​ർ ജ​ന​ത​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ശ്മീ​രി​ൽ ഇ​സെ​ഡ് മോ​ർ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ പ്ര​ധാ​ന​​മ​ന്ത്രി​യെ സ്വാ​ഗ​തം​ചെ​യ്ത മു​ഖ്യ​മ​ന്ത്രി ഉ​മ​ർ അബ്ദുള്ള, ജ​മ്മു-​ക​ശ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രോ​ക്ഷ മ​റു​പ​ടി. ക​ഴി​ഞ്ഞ​ സെ​പ്റ്റം​ബ​റി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞിരുന്നു. ഈ ​വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നാണ് താൻ വി​ശ്വ​സി​ക്കു​ന്നു​വെന്ന് ഉ​മ​ർ അബ്ദുള്ള പ​റ​ഞ്ഞു.
എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും അ​തി​ൻ്റെ സ​മ​യ​മു​ണ്ടെ​ന്നും ശ​രി​യാ​യ സ​മ​യ​ത്ത് ന​ട​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​​യു​ടെ മ​റു​പ​ടി. 15 ദി​വ​സ​ത്തി​നി​ടെ ജ​മ്മു-​ക​ശ്മീ​രി​ലെ ര​ണ്ടു സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത് വ​ലി​യ ആ​ദ​ര​മാ​ണെ​ന്ന് ഉ​മ​ർ അബ്ദുള്ള പ​റ​ഞ്ഞു.

Related Posts