നടൻ പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം. കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണിത്. കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിൻ്റെ ഭാഗമായി 70 പേർക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്.

കന്നഡ സാഹിത്യനിരൂപകൻ രാജേന്ദ്ര ചെന്നി, എഴുത്തുകാരൻ റഹ്‌മത്ത് തരികെരെ, മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.എം. ഹനീഫ്, സിനിമാ-സീരിയൽ നടി വിജയലക്ഷ്‌മി സിങ്, പ്രവാസി വ്യവസായി സക്കറിയ ജൊകാട്ടെ എന്നിവരും ഉൾപ്പെട്ടു. നാളെ നടക്കുന്ന കന്നഡ രാജ്യോത്സവ ആഘോഷത്തിൽ പുരസ്‌കാരം സമ്മാനിക്കും.

Related Posts