ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 2022ന് ശേഷം ആമസോണിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. കൊവിഡ് കാലത്ത് ഇരുപത്തേഴായിരത്തോളം പേരെ ആമസേൺ പിരിച്ചുവിട്ടിരുന്നു. പുതിയ നീക്കം എച്ച്.ആർ ഓപ്പറേഷൻസ്, ഡിവൈസസ് എൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് എന്നീ മേഖലയിലയെയാണ് ബാധിക്കുക. എ.ഐലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് പിരിച്ചുവിടലെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതോടെ സ്ഥാപനത്തിലെ 10 ശതമാനം പേർക്ക് ജോലി നഷ്ടമാകും.
‘ഈ മാറ്റം എ.ഐയിൽ പരിജ്ഞാനമുള്ളവർക്ക് ഞങ്ങളുടെ സങ്കേതികത വികസിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല കമ്പനിയെ പുനർനിർമിക്കാൻ സഹായിക്കാനും കഴിയും,’ ആമസോണിൻ്റെ ചീഫ് എക്സിക്യൂട്ട് ഓഫീസർ ആൻഡി ജാസി ജീവനക്കാരോട് പറഞ്ഞു. കമ്പനി തങ്ങളുടെ ഒന്നിലധികം ഡിവിഷനുകളിലെ ജീവനക്കാരുടെ 15 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായും ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് ചെയ്തു.