കബ്ബൺ പാർക്കിൻ്റെ നവീകരണത്തിനും പരിപാലനത്തിനുമായി ബാംഗ്ലൂർ വികസന അതോറി റ്റി (ബി.ഡി.എ) അഞ്ചുകോടി രൂപ ഗ്രാൻ്റ് അനുവദിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. 196 ഏക്കർ വിസ്തൃതിയുള്ള കബ്ബൺ പാർക്കിനെ സാമൂഹിക ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്കാരിക പരിപാടികൾ നടത്താൻ ആലോചിക്കുന്നുണ്ടെന്നും ഡി.കെ.ശിവകുമാർ കുട്ടിച്ചേർത്തു.
‘കബ്ബൺ പാർക്കും ലാൽ ബാഗും ബംഗളുരുവിലെ പച്ചത്തുരുത്തുകളാണ്. കബ്ബൺ പാർക്കിൽ യാതൊരു തരത്തി ലുള്ള നിർമ്മാണവും അനുവദിക്കില്ല. പാർക്ക് സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. പാർക്കിൽ സന്ദർശകരെ നിരീക്ഷിക്കുന്നതിന് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ബി.ഡി.എയിൽനി ന്നും ഹോർട്ടി കൾച്ചർ വകുപ്പിൽനിന്നും ഗ്രാൻ്റുകൾ സംഘടിപ്പിക്കും.’ ഡി.കെ.ശിവകുമാർ കൂട്ടിച്ചേർത്തു.