ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. മരണപ്പെട്ട കുട്ടിയുടെ അച്ഛൻ്റെ കമ്പനി ഡ്രൈവറായ നിതുവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നിതു നിലവിൽ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നിതുവിൻ്റെ വാടകവീട്ടിൽ അഞ്ചുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവിൻ്റെ ട്രാൻസ്പോർട്ട് സ്ഥാപനത്തിൻ്റെ ഡ്രൈവർമാരായിരുന്നു നിതു, വസീം എന്നിവർ. തിങ്കളാഴ്‌ച വൈകുന്നേരം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ നിതുവും വസീമും വഴക്കുണ്ടായി. ഇതറിഞ്ഞു കുട്ടിയുടെ അച്ഛൻ അപമര്യാദയായി പെരുമാറിയതിന് നിതുവിനെ മർദ്ദിച്ചു. ഇതിൻ്റെ വൈരാഗ്യത്തിൽ ആൺകുട്ടിയെ നിതു വാടകവീട്ടിലേക്ക് തട്ടികൊണ്ടുപോവുകയും ഇഷ്‌ടിക ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ ഒളിവിൽപോയ പ്രതിക്കായി അന്വേഷണമാരംഭിച്ചു.

Related Posts