ഫോൺ റീച്ചാർജ് ചെയ്‌തുകൊടുക്കാൻ ഭർത്താവ് തയ്യാറാകാത്തതിൻ്റെ പേരിലുള്ള വഴക്കിനെത്തുടർന്ന് ബെംഗളൂരു കെങ്കേരിയിൽ താമസിക്കുന്ന യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു. ഉത്തർപ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയിൽനിന്ന് ചാടി മരിച്ചത്. ഭർത്താവ് സന്ദീപ് കുമാർ ഫോൺ റീച്ചാർജ് ചെയ്യാത്തതിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ശിഖാദേവി ഫോൺ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മട്ടുപ്പാവിലേക്കുപോയി അവിടെനിന്ന് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടുവർഷം മുൻപാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവിൽ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. ആറുവർഷം മുൻപായിരുന്നു രണ്ടുപേരുടെയും വിവാഹം. മരണത്തിൽ സംശയമില്ലെന്ന് ശിഖയുടെ പിതാവ് അനിൽ കുമാർ ത്രിപാഠി അറിയിച്ചതായി പോലീസ് പറഞ്ഞു. കെങ്കേരി പോലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Posts