മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണായക ചർച്ച നടത്തും. വയനാടിലെ പ്രളയദുരന്തത്തെ തുടര്‍ന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും, കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതിനുമായാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച.. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ചയിൽ പങ്കെടുക്കും

Related Posts