കരൂരിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടി.വി.കെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി സമർപ്പിച്ചത് ടി.വി.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സെക്രട്ടറി ആധവ് അർജുനയാണ്.

നാളെ ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. മറ്റ് ഹരജികളോടൊപ്പം വെള്ളിയാഴ്ച ഇതും പരിഗണിക്കും. സംഭവത്തിൽ ഐ.ജി അസ്ര ഗാർഗിൻ്റെ നേതൃത്വത്തിലുള്ള പ്ര ത്യേക സംഘം (എസ്.ഐ.ടി) അന്വേഷണമാരംഭിച്ചു. മദ്രാസ് ഹൈകോടതി നിർദേശപ്രകാരമാണ് എസ്. ഐ.ടി രൂപവത്കരിച്ചത്. രണ്ട് വനിത എസ്.പിമാരുൾപ്പെടെ 12 പൊലീസുദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

Related Posts