ഹമാസിന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും സമാധാന കരാർ വേഗത്തിൽ അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി.

സമാധാന കരാർ പൂർത്തീകരിക്കുന്നതിനും ബന്ദികളുടെ മോചനത്തിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. എത്രയും പെട്ടെന്ന് ഹമാസ് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയർത്തുന്ന യാതാന്നും ഞാൻ അനുവദിക്കില്ല. ഇത് വേഗത്തിൽ പൂർത്തിയാക്കാം. എല്ലാവരോടും നീതിപൂർവ്വം പെരുമാറും’, അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

Related Posts