പ്രശസ്ത കന്നഡ നാടക-സിനിമാ-ടിവി കലാകാരൻ യശ്വന്ത് സർദേശ്പാണ്ഡെ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായ ഉടൻ ഫോർടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ധർവാദിലായിരുന്ന അദ്ദേഹം നാടകത്തിൽ അഭിനയിക്കാനായി തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയതായിരുന്നു. നാടക-സിനിമാ കലാകാരിയായ മാലതിയാണ് യശ്വന്ത് സർദേശ്പാണ്ഡെയുടെ ഭാര്യ. നിരവധി ടെലിവിഷന്‍, റേഡിയോ പരിപാടികള്‍ സംവിധാനം ചെയ്ത അദ്ദേഹം സിനിമയിലും കൈവെച്ചിട്ടുണ്ട്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്കാരം 2010-ല്‍ അദ്ദേഹത്തെ തേടിയെത്തി.