സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച്‌ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിൻ്റെ എം.എസ്.സുബ്ബലക്ഷ്മി പുരസ്‌കാരം. 2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരിയാര്‍ അവാര്‍ഡിന് അര്‍ഹനായി. മുത്തക്കണ്ണമ്മാളിനെ ബാലസരസ്വതി അവാര്‍ഡ് നല്‍കി ആദരിക്കും. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും.

സംവിധായകൻ ലിങ്കുസ്വാമി, അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, കലാസംവിധായകൻ എം. ജയകുമാർ, സംഘട്ടനസംവിധായകൻ സൂപ്പർ സുബ്ബരായരൻ എന്നിവർക്കാണ് 2021-ലെ കലൈമാമണി പുരസ്‌കാരം. അഭിനേതാക്കളായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകൻ ലക്ഷ്‌മികാന്തൻ എന്നിവർക്കാണ് 2022-ലെ പുരസ്‌കാരം. സംഗീതസംവിധായകൻ അനിരുധ് രവിചന്ദർ, ഗായിക ശ്വേതാ മോഹൻ, അഭിനേതക്കളായ കെ. മണികണ്ഠൻ, ജോർജ് മാര്യൻ, നൃത്തസംവിധായകൻ സാൻഡി, പിആർഒ നിഖിൽ മുരുകൻ എന്നിവർ 2023-ലെ കലൈമാണി പുരസ്‌കാരത്തിന് അർഹരായി.

Related Posts