എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഐടി മേഖലയിലടക്കം ഇന്ത്യയിൽ നിന്ന് ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. കുടിയേറ്റം നിയന്ത്രിക്കുകയും അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത് പ്രധാനമായും എച്ച്ബി വിസയാണ്.
യുഎസ് പൗരന്മാരെ കൊണ്ട് നികത്താൻ പ്രയാസമുള്ള ഉയർന്ന വൈദഗ്ദ്ധ്യമുള ജോലികൾക്കായി മികച്ച വിദേശികളെ കൊണ്ടുവരാനാണ് എച്ച്.വി വിസകളിലൂടെ ലക്ഷ്യമിടുന്നത്. ഫീസ് കുത്തനെ ഉയർത്തിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് പറഞ്ഞു. ”കമ്പനികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. ഈ പ്രഖ്യാപനം അമേരിക്കയ്ക്ക് നല്ല തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പാക്കും” – ട്രംപ് പറഞ്ഞു.