മണിപ്പുർ ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ഒരു സംഘം തോക്കുധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിൻ്റെ വാഹനത്തിന് നേരെയാണ് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണം നടന്നത് ഇംഫാലിൻ്റെയും ചുരാചന്ദ്പൂരിൻ്റെയും മധ്യഭാഗത്താണ്.

Related Posts