മെഡലും വിദേശ യാത്രയും വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള യോഗാധ്യാപകനും കർണ്ണാടക സംസ്ഥാന യോഗ സ്പോർട്സ് അസോസിയേഷൻ സെക്രട്ടറിയുമായ എം. നിരഞ്ജന മൂർത്തിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 2023 ജനുവരി മുതൽ ആർആർ നഗറിലെ സൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പീഡനം നടന്നതായി ആരോപിക്കപ്പെടുന്നത്.
നിരഞ്ജൻ മൂർത്തി സംഘടിപ്പിച്ച യോഗ മത്സരത്തിൽ പങ്കെടുക്കാൻ തായ്ലൻഡിൽ പോയപ്പോഴാണ് ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്ന് അന്ന് 17 വയസുണ്ടായിരുന്ന യുവതി പരാതിയിൽ പറയുന്നു. 2025 ഓഗസ്റ്റിൽ ദേശീയ യോഗ മത്സരത്തിൽ മെഡലും സ്ഥാനവും വാഗ്ദാനം ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും നിരവധി സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട്.