മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന കണ്ണൂർ ഏച്ചൂരിനടുത്തുള്ള കുടുക്കിമൊട്ട സ്വദേശി പ്രതീഷ് ബാബു (57)വയസ്സ് ഇന്ന് കാലത്തു 10 മണിക്ക് യശ്വന്ത്പുര ഗോകുല ഏരിയയിൽവച്ച് റെയിൽപാളം മുറിച്ചുകടക്കുന്നിതിനിടയിൽ ട്രെയിൻ തട്ടി മരിച്ചു.
ഏച്ചൂർകോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസിൽ പരേതരായ എ.പി.ചാത്തുക്കുട്ടി നമ്പ്യാരുടെയും (രാധാബേക്കറി ) പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: സി.പി.ബേബി. മക്കൾ: വരുൺ ബാബു, ബേബി വർണ്ണ. സഹോദരങ്ങൾ: വിജയരാജൻ, പുഷ്പജ (റിട്ട: ടീച്ചർ മുണ്ടേരി സെൻട്രൽ യു പി സ്ക്കൂൾ) വിശാലാക്ഷി, വസന്തകുമാരി പരേതരായ ജയരാജൻ, പങ്കജവല്ലി, പ്രേമജ.

വൈകിട്ട് അഞ്ചു മണിയോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചശേഷം മൃതശരീരം നാട്ടിലേക്ക് അയച്ചു. ഭൗതീക ശരീരം വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം സംസ്ക്കാരം 10 മണിക്ക് പയ്യാമ്പലത്ത് നടക്കും. കർണാടക മൈനോരിറ്റി കൾച്ചറൽ സെൻറർ പ്രവർത്തകരും, മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരും മൃതശരീരം രാമയ്യ ഹോസ്പിറ്റലിൽ എത്തിക്കുകയും അനുബന്ധ കാര്യങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു.

Related Posts