ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധമുള്ള കള്ളപ്പണക്കേസിൽ യുവരാജ് സിങ്, മൂന റോബിൻ ഉത്തപ്പ, നടൻ സോനു സൂദ് എന്നിവർക്ക് ഇ.ഡി നോട്ടീസ്. ഇതുമായി ബന്ധപെട്ട് അടുത്തയാഴ്‌ച ഇവർ മൊഴി നൽകണം. ‘1xBet’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമുമായി ബന്ധപെട്ട കേസാണിത്. ഈ കേസിൽ ഇതിനകം മുൻ ക്രിക്കറ്റർമാരായ ശിഖർ ധവാ മുൻ എം.പി മിമി ചക്രവർത്തി, സുരേഷ് റെയ്‌ന തുടങ്ങിയവരെ ചോദ്യം ചെയ്തിട്ടുണ്ട്. 8 പ്രാവശ്യമാണ് ശിഖർ ധവാനെ ചോദ്യം ചെയ്തിട്ടുള്ളത്.

ബോളിവുഡ് താരങ്ങളായ മിമി ചക്രബർത്തി, ഉർവശി റൗട്ടേല എന്നിവർക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ചില അംഗീകാരങ്ങൾ ലഭിച്ചത് വഴി ബെറ്റിങ് ആപ്പുമായി ക്രിക്കറ്റ് താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. രാജ്യത്ത് ഓൺലൈൻ ഗെയിമുകൾ കേന്ദ്ര സർക്കാർ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ട്.

Related Posts