പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി. രാവിലെ 10 നാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിൽ തെരഞ്ഞെടുപ്പ് തുടങ്ങിയത്. വോട്ടു ചെയ്യാനായി രാവിലെ തന്നെ കേരളത്തിൽ നിന്നുള്ള എംപിമാരടക്കം നേരത്തെയെത്തി.
എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു. എന്നാൽ ബിജെപി യുടെ പ്രതികരണം പ്രതിപക്ഷത്തിൻ്റേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു. ഇന്ന് വൈകുന്നേരം 5 വരെയാണ് വോട്ടെടുപ്പ്.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സുദർശൻ റെഡ്ഡിയും മഹാരാഷ്ട്ര ഗവർണ്ണർ സി.പി. രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. ഇന്ത്യ സഖ്യവും എൻഡിഎയും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു.
ബിആർഎസ്, ബിജു ജനതാദൾ എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്.