അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെ പരിഹസിച്ച് സിനിമ താരം സൽമാൻ ഖാൻ. ഇപ്പോൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ആഗ്രഹിക്കുന്നു എന്നായിരുന്നു ട്രംപിനെതിരായ സൽമാൻ ഖാൻ്റെ പരിഹാസം.
ചാനൽ പരിപാടി ബിഗ് ബോസ് 19ൽ ആങ്കറായ നടൻ പരിപാടിക്കിടെയാണ് ട്രംപിനെ പരിഹസിച്ചത്. ഈ ലോകത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും സൽമാൻ ഖാൻ ചോദിക്കുന്നു.