പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഉപദേശക സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചർക്ക്‌ ആദരം അർപ്പിച്ചുകൊണ്ട് നടത്തുന്ന “സുഗതാഞ്ജലി” കാവ്യാലാപനമത്സരത്തിൻ്റെ കർണാടക മേഖലാ തല മത്സരം ഇന്ന്) ഓൺലൈനിൽ ഉച്ചക്ക് രണ്ടര മണിക്ക് നടക്കും. മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൻ്റെ മുന്നോടിയായി കർണാടക ചാപ്റ്ററിൻ്റെ ആറു മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുക.
ഈ വർഷം ഒഎൻവി കുറുപ്പിൻ്റെ കവിതകളാണ് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിതിരിക്കുന്നത്.

Related Posts