നേപ്പാള്‍ വഴി പാകിസ്താൻ ഭീകരവാദികള്‍ നുഴഞ്ഞു കയറിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ബിഹാർ പോലീസ് സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ജയ്ഷെ മുഹമ്മദിൻ്റെ അംഗങ്ങളെന്ന് കരുതുന്ന 3 പേരാണ് ബിഹാറിലേക്ക് കടന്നത്.
റാവല്‍ പിണ്ടി സ്വദേശി ഹസൻ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്, ബഹാവല്‍പുര്‍ സ്വദേശി മുഹമ്മദ് ഉസ്മാന് എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും പേരും പാസ്പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിൻ്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബിഹാർ, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ ഭീകരാക്രമണ സാധ്യതയുള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ്.