ജമ്മുകാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോര ജില്ലയിലെ ഗുരോസ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്.

സൈന്യവും ജമ്മുകാശ്മീർ പോലീസും രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ വെടിയുതിർത്തപ്പോൾ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Related Posts