ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിർത്തി വച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ജമ്മു കാശ്മീരിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്റർനെറ്റ്-ഫോൺ ബന്ധം പലയിടത്തും തകരാറിലായി. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി.